പൊൻകുന്നം ഡിപ്പോയിൽനിന്ന് ചമ്പക്കുളം, എടത്വ ബസ് സർവിസ് തുടങ്ങി
text_fieldsപൊൻകുന്നം ഡിപ്പോയിലെ എടത്വ സർവിസ് ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
പൊൻകുന്നം: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് പൊൻകുന്നം-ചങ്ങനാശ്ശേരി-ചമ്പക്കുളം-എടത്വ സർവിസ് തുടങ്ങി. ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് സർവിസ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ഷാക്കി സജീവ്, എ.ടി.ഒ. എ.ടി.ഷിബു, കൺട്രോളിങ് ഇൻസ്പെക്ടർ സനൽകുമാർ, കെ.എസ്. സജീവ്, ജി. മനോജ്, ടി.പി. റെജി, എച്ച്. ജയചന്ദ്രൻ, അബ്ദുൽ മനാഫ്, റിച്ചു സുരേഷ്, പി.എ. ജമാലുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 5.40ന് പൊൻകുന്നത്തുനിന്ന് പുറപ്പെട്ട് ചങ്ങനാശ്ശേരി വഴി രാവിലെ എട്ടിന് എടത്വയിലെത്തും. തിരികെ 8.25ന് പുറപ്പെട്ട് എടത്വ, തായങ്കരി വഴി 9.25ന് ചങ്ങനാശ്ശേരി, ചിങ്ങവനം വഴി കോട്ടയത്ത് 10.15ന് എത്തും. 10.40ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് ഒന്നിന് മുണ്ടക്കയത്ത് എത്തും.

