പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
text_fieldsപാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ നെല്ലാനിക്കാട്ടുപാറ കോളനിയിലെ നെല്ലാനിക്കാട്ടിൽ റെജിയുടെ മകൻ അമലാണ് (23) പിടിയിലായത്.
സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് മാതാപിതാക്കളുടെ കൂടെ ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന അമലിനെ കണ്ടെത്തുകയായിരുന്നു. ഇയാൾ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും പൊലീസ് മനസ്സിലാക്കി. മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് സൈബർ സെല്ലിെൻറ സഹായത്തോടെ പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണിെൻറ നേതൃത്വത്തിൽ എസ്.ഐ അഭിലാഷ് എം.ഡി, ഷാജി സെബാസ്റ്റ്യൻ, ജസ്റ്റിൻ, ജോഷി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

