ഓൺലൈൻ ട്രേഡിങ്: ഒന്നര കോടി തട്ടിയ കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ
text_fieldsഅബ്ദുൽ ഷുക്കൂർ,
കെ.ജി. രാജേഷ്, ഷിബീഷ് ലാൽ
കോട്ടയം: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടിയ കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി.
തൃശൂർ കോടങ്ങോട് വടക്കേടത്ത് അബ്ദുൽ ഷുക്കൂർ (43), ചെങ്ങമനാട് കിഴക്കേടത്ത് കെ.ജി. രാജേഷ് (40), മലപ്പുറം പൂവത്തിങ്കൽ കുതിരവട്ടം ഷിബീഷ് ലാൽ (29) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചിങ്ങവനം കുറിച്ചി സ്വദേശിയുടെ പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും എസ്.ബി.ഐ കുറിച്ചി ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും പലതവണകളായി 1,59,43,547 രൂപയാണ് ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് ഇവർ തട്ടിയെടുത്തത്. കേസിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

