Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ സംഘംചേർന്ന് ആക്രമിച്ചു
text_fieldsbookmark_border
കറുകച്ചാൽ: ബൈക്ക് യാത്രികനായ യുവാവിനെ സംഘംചേർന്ന് ആക്രമിച്ചശേഷം പണവും മൊബൈലും തട്ടിയെടുത്തതായി പരാതി.ശാന്തിപുരം ഗോകുലത്തിൽ കെ.ജി. വിഷ്ണുപ്രസാദിനെയാണ് (30) ആക്രമിച്ചത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ വിഷ്ണുപ്രസാദ് വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ശാന്തിപുരം കൊല്ലൂർ ഭാഗത്തുവെച്ച് ആറുപേർ ചേർന്ന് ബൈക്ക് തടഞ്ഞു നിർത്തിയശേഷം തലയിൽ തുണിയിട്ട് മൂടി ആക്രമിക്കുകയായിരുന്നു.പോക്കറ്റിലുണ്ടായിരുന്ന പഴ്‌സും മൊബൈലും തട്ടിയെടുത്ത് സംഘം ബൈക്കിൽ കടന്നുകളഞ്ഞു. കറുകച്ചാൽ പൊലീസിൽ പരാതി നൽകി.
Next Story

