Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കറുകച്ചാലിൽ കാറും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
text_fieldsbookmark_border
കോട്ടയം: കറുകച്ചാലിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മുട്ടമ്പലം കാഞ്ഞിരക്കാട്ടിൽ ശ്രീജിത്ത് (34), സേലത്ത് സ്ഥിരതാമസക്കാരനായ കോതനല്ലൂർ സ്വദേശി പുരുഷോത്തമൻ (64) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് മൂന്നുമണിയോടെ കറുകച്ചാൽ നെത്തലൂരിന് സമീപമാണ് അപകടം ഉണ്ടായത്. റാന്നിയിൽ നിന്നു കോട്ടയത്തേക്ക് വന്ന കാറും കോട്ടയത്ത് നിന്ന് ചുങ്കപ്പാറയിലേക്ക് പോയ ബസും കൂട്ടിയിടിക്കുകയായിരുന്നു.
റാന്നിയിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് കാറിലുണ്ടായിരുന്നത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
വാഹനത്തിൽ കൂടെയുണ്ടായിരുന്ന മൂന്നുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

