Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആംബുലന്‍സില്‍ പിക്അപ് വാനിടിച്ചു

text_fields
bookmark_border
ആംബുലന്‍സ് ഡ്രൈവര്‍ക്ക് പരിക്ക്
ആംബുലന്‍സില്‍ പിക്അപ് വാനിടിച്ചു
cancel
camera_alt

മി​സം​പ​ടി​യി​ല്‍ മി​നി​വാ​നി​ടി​ച്ച് ത​ക​ര്‍ന്ന ആം​ബു​ല​ന്‍സ്‌

കറുകച്ചാല്‍: ഹൃദ്രോഗിയുമായി പോയ ആംബുലന്‍സില്‍ പിക്അപ് വാനിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് പരിക്ക്. വാഴൂര്‍ പുളിമൂട്ടില്‍ മനു മാത്യുവിനാണ് (27) പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരക്ക് ചങ്ങനാശ്ശേരി-വാഴൂര്‍ റോഡില്‍ മിസംപടിക്ക് സമീപമായിരുന്നു അപകടം.

മണിമലയില്‍നിന്ന് ഹൃദയാഘാതമുണ്ടായ രോഗിയുമായി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് ദിശതെറ്റിയെത്തിയ മിനിവാന്‍ ആംബുലന്‍സില്‍ ഇടിച്ച് വട്ടംകറങ്ങിയാണ് നിന്നത്.

കാലിന് സാരമായി പരിക്കേറ്റ് വാഹനത്തിനുള്ളില്‍ കുടങ്ങിയ മനുവിനെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തിറക്കിയത്. രോഗിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും പരിക്കില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ ചെത്തിപ്പുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസെത്തി വാഹനങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ambulance crashed into the pickup truck
Next Story