Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടുത്തുരുത്തിയുടെ സ്വപ്നപാത ഉദ്ഘാടനം ഇന്ന്; മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും

text_fields
bookmark_border
കടുത്തുരുത്തിയുടെ സ്വപ്നപാത ഉദ്ഘാടനം ഇന്ന്; മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും
cancel

കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിന്‍റെ സ്വപ്ന പദ്ധതിയായി ആവിഷ്കരിച്ച കടുത്തുരുത്തി ടൗൺ ബൈപാസിന്‍റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 5ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി പരിപാടിയുടെ സുഗമമായ നടത്തിപ്പും വിപുലമായ മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽ സർവകക്ഷി യോഗം ചേർന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും വ്യാപാരികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ചടങ്ങിനായി ഉറപ്പുവരുത്തിയത്. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയി ജോർജ് വെട്ടിക്കത്തടം അധ്യക്ഷത വഹിച്ച യോഗം മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ചെ​ല​വ​ഴി​ച്ച​ത് 35 കോ​ടി

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് ജ​ങ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ഐ.​ടി.​സി ജ​ങ്ഷ​ന് സ​മീ​പം അ​വ​സാ​നി​ക്കു​ന്ന 1.5 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ബൈ​പാ​സ് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ, കോ​ട്ട​യം-​എ​റ​ണാ​കു​ളം സം​സ്ഥാ​ന പാ​ത​യി​ലെ​യും ക​ടു​ത്തു​രു​ത്തി ടൗ​ണി​ലെ​യും കാ​ല​ങ്ങ​ളാ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ക​ടു​ത്ത യാ​ത്രാ ദു​രി​ത​ത്തി​നും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

സം​സ്ഥാ​ന സ​ർ​ക്കാ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം 35 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഈ ​മാ​തൃ​കാ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ഫ്ലൈ​ഓ​വ​ർ, വ​ലി​യ തോ​ടി​ന് കു​റു​കെ​യും ചു​ള്ളി​ത്തോ​ടി​ന് കു​റു​കെ​യു​മു​ള്ള ര​ണ്ട് പാ​ല​ങ്ങ​ൾ, അ​ടി​പ്പാ​ത എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ബി.​എം ആ​ൻ​ഡ് ബി.​സി ടാ​റി​ങ് ന​ട​ത്തി അ​ത്യാ​ധു​നി​ക രീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ളും കൈ​യേ​റ്റ​ങ്ങ​ളും ബൈ​പാ​സി​ൽ പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും പൊ​ലീ​സും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ടാ​ർ ചെ​യ്ത ഭാ​ഗ​ത്തി​ന് ഇ​രു​വ​ശ​വു​മു​ള്ള സ്ഥ​ലം ഫു​ട്പാ​ത്തി​നും പാ​ർ​ക്കി​ങ്ങി​നും മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്കും. ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5ന് ​ഐ.​ടി.​സി ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള ബൈ​പാ​സ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് ഘോ​ഷ​യാ​ത്ര​യോ​ടെ​യു​ള്ള റോ​ഡ് ഷോ ​ബൈ​പാ​സ് വ​ഴി ബ്ലോ​ക്ക് ജ​ങ്ഷ​നി​ലും അ​വി​ടെ നി​ന്ന് മാ​ർ​ക്ക​റ്റ് ജ​ങ്ഷ​ൻ വ​ഴി ക​ടു​ത്തു​രു​ത്തി ടൗ​ണി​ലു​മെ​ത്തും. തു​ട​ർ​ന്ന് ഗൗ​രീ​ശ​ങ്ക​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​സ​മ്മേ​ള​നം ചേ​രും.

മ​ന്ത്രി അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ബൈ​പാ​സ് സ​മ​ർ​പ്പ​ണ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​കെ ബ​ഷീ​ർ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ഡ്വ. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. കോ​ട്ട​യം ജി​ല്ല ക​ല​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ സ്വാ​ഗ​ത​വും പി.​ഡ​ബ്ല്യു.​ഡി റോ​ഡ്സ് വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ർ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കും. ച​ട​ങ്ങി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളും സം​ബ​ന്ധി​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kaduthuruthy's dream road to be inaugurated today; Chief Minister VD Satheesan will inaugurate it
Next Story