സ്വർണവും പണവും കവർന്ന വീട്ടുജോലിക്കാരി അറസ്റ്റിൽ
text_fieldsഗാന്ധിനഗർ: ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ സ്ത്രീയെ അറസ്റ്റ് ചെയ്തു. പനച്ചിക്കാട് ഇല്ലിപ്പറമ്പിൽ വീട്ടിൽ (പേരൂർ മാടപ്പാട് ഭാഗത്ത് വാടകക്ക് താമസം) ഷീബ എന്ന സാലി വർഗീസിനെയാണ് (47) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ വീട്ടുജോലിക്ക് നിന്നിരുന്ന അതിരമ്പുഴ ഭാഗത്തെ വീട്ടിൽനിന്ന് പലതവണയായി പതിനാലര പവന് സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താനാണ് സ്വർണം എടുത്തതെന്ന് സാലി പൊലീസിനോട് പറയുകയുമായിരുന്നു.
ഗാന്ധിനഗർ എസ്.എച്ച്.ഒ ഷിജി. കെ, എസ്.ഐമാരായ പ്രദീപ് ലാൽ, മാർട്ടിൻ, സി.പി.ഒ ഷീബ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

