Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവുനായ് ആക്രമണത്തിൽ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്
text_fieldsbookmark_border
സുജ
വൈക്കം: ഇടയാഴത്ത് തെരുവുനായുടെ ആക്രമണത്തിൽ ഇടയാഴം സി.എച്ച്.സിയിലെ ശുചീകരണ ജീവനക്കാരിക്ക് കടിയേറ്റു. ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ആശുപത്രിയുടെ പ്രധാന ഗേറ്റ് തുറക്കുന്നതിനിടെ ജീവനക്കാരി സുജക്കാണ് നായുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.
റോഡിൽ അലഞ്ഞുതിരിയുന്ന നായ് സുജക്കുനേരെ പാഞ്ഞടുക്കുകയും വസ്ത്രം കടിച്ചുകീറുകയുമായിരുന്നു. ഇതിനിടെ നിലത്തുവീണ ഇവരുടെ കൈക്ക് നായ് കടിച്ചു. സമീപമുണ്ടായിരുന്നവർ നായെ തുരത്തിയതിനാൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സുജയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Next Story

