Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വളർത്തുനായ് കടിച്ച് ഹരിത കർമസേനാംഗത്തിന് പരിക്ക്
text_fieldsbookmark_border
representational image
നെടുംകുന്നം: പ്ലാസ്റ്റിക് ശേഖരിക്കാനായി വീട്ടിലെത്തിയ ഹരിതകർമ സേനാംഗത്തെ വളർത്തുനായ് കടിച്ചതായി പരാതി. പഞ്ചായത്ത് നാലാം വാർഡിലെ മൂശാരിപറമ്പിൽ അമ്പിളി അജേഷിനെയാണ് കടിച്ചത്.പ്ലാസ്റ്റിക് ശേഖരിക്കാനായി വീട്ടിലെത്തിയപ്പോൾ തിണ്ണയിൽ കിടന്ന നായ് ഓടിയെത്തി അമ്പിളിയെ കടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മറ്റംഗങ്ങൾ ചേർന്ന് നായെ ഓടിക്കുകയും തുടർന്ന് അമ്പിളിയെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും പിന്നീട്, പാമ്പാടി താലൂക്കാശുപത്രി, കോട്ടയം മെഡിക്കൽകോളജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ വീട്ടുടമയ്ക്കെതിരെ അമ്പിളി നെടുംകുന്നം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
Next Story

