കോവിഡ് രോഗികൾ കൂടി
text_fieldsഗാന്ധിനഗർ: നീണ്ട ഇടവേളക്ക് ശേഷം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണം വർധിക്കുന്നു. തിങ്കളാഴ്ചയോടെ കോവിഡ് രോഗികളുടെ എണ്ണം ഏഴായി. ഏഴ് കോവിഡ് രോഗികളിൽ നാലുപേർ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ മുകളിൽ കോവിഡ് വാർഡിലും മൂന്നുപേർ ഗൈനക്കോളജി വിഭാഗത്തിലും ചികിത്സയിലാണ്.
ശസ്ത്രക്രിയക്ക് മുമ്പ് നടത്തുന്ന പരിശോധനയിലും കോവിഡ് രോഗികളെ കണ്ടെത്തുന്നുണ്ട്. എന്നാൽ, ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ ആശങ്ക വേെണ്ടന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് രോഗികൾ വർധിക്കുന്നതിനാൽ മാസ്ക് ധരിക്കുവാനും, സാനിറ്റൈസർ ഉപയോഗിക്കുവാനും ആരോഗ്യവകുപ്പ് നിർദേശിച്ചു.

