പൂജ അവധി ദിനങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്ര
text_fieldsഎരുമേലി: പൂജ അവധി ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി എരുമേലിയിൽനിന്ന് വിനോദയാത്ര നടത്തുന്നു.
ഈമാസം 12ന് മലക്കപ്പാറയിലേക്കാണ് കെ.എസ്.ആർ.ടി.സി എരുമേലി ബജറ്റ് ടൂറിസം സെൽ ആദ്യ യാത്ര നടത്തുന്നത്. അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിച്ച് വനത്തിലൂടെ മലക്കപ്പാറ വരെ പോയി വരുന്നതാണ് ട്രിപ്. പുലർച്ച 4.45ന് തുടങ്ങി രാത്രിയോടെ മടങ്ങിവരുന്നതാണ് യാത്ര.
ഈമാസം 20ന് ചതുരംഗപ്പാറയിലേക്കും ഉല്ലാസയാത്ര നടത്തുന്നുണ്ട്. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ, കല്ലാർകുട്ടി, പൊന്മുടി ഡാം, എസ്.എൻ പുരം വെള്ളച്ചാട്ടം, കണ്ണമാലി വ്യൂ പോയന്റ്, പൂപ്പാറയിലെ തേയില തോട്ടങ്ങൾ എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷമാണ് ചതുരംഗപ്പാറയിൽ എത്തുന്നത്. തുടർന്ന് ആനയിറങ്കൽ ഡാം സന്ദർശിച്ച ശേഷം മൂന്നാർ ഗ്യാപ് റോഡിന്റെ ഭംഗി ആസ്വദിച്ച് മടങ്ങുന്ന വിധമാണ് ട്രിപ് ക്രമീകരിച്ചിരിക്കുന്നത്. ഫോൺ: 9447287735.

