മൂന്നിലവിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
text_fieldsമൂന്നിലവിൽ കൊക്കയിലേക്ക് മറിഞ്ഞ ബൈക്ക്
ഈരാറ്റുപേട്ട: ഇല്ലിക്കല്‍ കല്ല് കണ്ട് മടങ്ങിയ യുവാക്കളുടെ ബൈക്ക് മൂന്നിലവിന് സമീപം കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു യുവാക്കള്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്.
എറണാകുളം നെട്ടൂർ സ്വദേശികളായ ജോസഫ് (20), നോയൽ(20)എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് തിരികെ വരുംവഴി പഴുക്കാക്കാനത്തിന് സമീപത്താണ് അപകടമുണ്ടായത്.
കൊടുംവളവ് തിരിയുന്നതിനിടെ ബൈക്ക് കൊക്കയിലേക്ക് വീഴുകയായിരുന്നു. താഴേക്ക് പതിച്ച വാഹനത്തിനൊപ്പം യുവാക്കളും താഴേക്ക് വീണു.
സ്ഥലത്തെത്തിയ നാട്ടുകാര്‍ വഴി വെട്ടിത്തെളിച്ചാണ് ഇവരുടെ അടുത്തെത്തി യുവാക്കളെ റോഡിലെത്തിച്ചത്. ഈരാറ്റുപേട്ടയില്‍നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിരുന്നു. മൂന്നിലവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാഹനത്തില്‍ ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൈകാലുകളില്‍ ഒടിവും സംഭവിച്ചിട്ടുണ്ട്.

