ഇരുവൃക്കകളും തകരാറിലായ യുവാവിനായി ധനസമാഹരണം ഏഴിന്
text_fieldsചങ്ങനാശ്ശേരി: ഇരുവൃക്കകളും തകരാറിലായ യുവാവിെൻറ തുടര്‍ ചികിത്സക്ക് ധനസമാഹരണം നടത്തുന്നു. ചങ്ങനാശ്ശേരി ഫാത്തിമാപുരം ചാവടി വീട്ടില്‍ ടോമിച്ചെൻറ മകന് ടോണി വര്‍ഗീസാണ് (27) ദീര്‍ഘകാലമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി 15 ലക്ഷം രൂപയാണ് ആവശ്യം.
7 വാര്‍ഡുകളിൽ 25 സ്ക്വാഡുകളായി ജീവന് രക്ഷാസമിതി പ്രവര്‍ത്തകര്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ പ്രദേശത്തെ വീടുകളിൽ ധനസമാഹരണം നടക്കും. നഗരസഭയുടെ 10, 11, 12, 15, 16, 17, 18 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു മാസമായി ടോണി ജീവന് രക്ഷാസമിതി രൂപവത്കരിച്ചിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എം.പി, ഫാ. സേവ്യര്‍ പുത്തന്‍കളം എന്നിവര്‍ രക്ഷാധികാരികളും ചെയര്പേഴ്സൻ സന്ധ്യാ മനോജ്, വൈസ് ചെയര്മാന് ബെന്നി ജോസഫ്, കൗണ്‍സിലര്‍മാരായ മാത്യൂസ് ജോര്‍ജ്, ടെസ വര്‍ഗീസ്, പി.എ നസീര്‍, മോളമ്മ സെബാസ്റ്റ്യന്‍, രാജു ചാക്കോ, അരുണ്‍ മോഹന്‍ എന്നിവരും ജോണ്സണ് പ്ലാന്തോട്ടം ജനറല്‍ കണ്‍വീനര്‍,ടോണി പുളിക്കല്‍ കോഓഡിനേറ്റര്‍ എന്നിവര്‍ ജീവന് രക്ഷാസമിതിക്ക് നേതൃത്വം നല്കുന്നു. ധനസമാഹരണത്തിനായി ടോണിയുടെ പേരില്‍ തൃക്കൊടിത്താനം കോഓപറേറ്റിവ് ബാങ്കിലും ചങ്ങനാശ്ശേരി ഫെഡറല്‍ ബാങ്കിലും അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: ടോണി വര്‍ഗീസ്, അക്കൗണ്ട് നമ്പര്‍ - 0112050011012
കോഓപറേറ്റിവ് ബാങ്ക്, തൃക്കൊടിത്താനം.
ടോണി വര്‍ഗീസ്, അക്കൗണ്ട് നമ്പര്‍ - 99980112155499,IFSC FDRL 0001037, ഫെഡറല്‍ ബാങ്ക്,ചങ്ങനാശ്ശേരി.

