മാറിവരുന്ന സർക്കാറുകളെല്ലാം അവഗണിക്കുകയാണെന്ന് വെള്ളാപ്പള്ളി
text_fieldsകൊല്ലം: വിദ്യാഭ്യാസ മേഖലയിൽ സമുദായത്തെ സംസ്ഥാനത്ത് മാറിവരുന്ന സർക്കാറുകളെല്ലാം അവഗണിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കൊല്ലം എസ്.എൻ വനിതാ കോളജിെൻറ പൂമുഖത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിെൻറ പഞ്ചലോഹ പ്രതിമ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദൈവദശകം, ഗദ്യപ്രാർഥന, എസ്.എൻ. കോളജിെൻറ ചരിത്രം എന്നിവ ആലേഖനം ചെയ്ത ഫലകങ്ങളും വെള്ളാപ്പള്ളി നടേശനും എസ്.എൻ ട്രസ്റ്റ്ബോർഡ് അംഗം പ്രീതി നടേശനും ചേർന്ന് അനാച്ഛാദനം ചെയ്തു. കോളജ് പ്രിൻസിപ്പൽ നിഷ ജെ. തറയിൽ അധ്യക്ഷതവഹിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി. ജയദേവൻ, മോഹൻ ശങ്കർ, എൻ. രാജേന്ദ്രൻ, ഡോ.വി. നിഷ, ഡോ.വി.വി. രേഖ എന്നിവർ സംസാരിച്ചു.

