വാഹന മോഷണം: പ്രതി പിടിയില്‍
text_fieldsസെയ്ദാലി
കൊല്ലം: ഇരുചക്രവാഹനം മോഷണം നടത്തിയ കേസിൽ പ്രതി പൊലീസ് പിടിയിലായി. പള്ളിമണ്‍ റെജീല മന്‍സിലില്‍ സെയ്ദാലി (20) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 30ന് വൈകീട്ട് 7.30ഓടെ മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട അജിത്കുമാറിന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പൊലീസ് എസ്.എച്ച്.ഒ അജിത്കുമാറിന്റെ നേതൃത്വത്തില്‍ അറുപതിലധികം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു. കൊട്ടിയം സബ് ഇന്‍സ്പെക്ടർമാരായ ഇന്‍സമാം, അശ്നി, സൗരവ്, സി.പി.ഒമാരായ അഖില്‍, അരുണ്‍കുമാര്‍, ആന്റണി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

