കല്ലടയാറ്റിൽ ചാടിയ യുവതിക്കായി തെരച്ചിൽ
text_fieldsപുനലൂർ വലിയ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിക്കായി തെരച്ചിൽ നടത്തുന്നു
പുനലൂർ: കല്ലടയാറ്റിൽ ചാടിയ യുവതിക്കായി അഗ്നിരക്ഷ സേനയും പൊലീസും തെരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് തൂക്കുപാലത്തിനോട് ചേർന്ന വലിയ പാലത്തിൽ നിന്നാണ് യുവതി കല്ലടയാറ്റിൽ ചാടിയത്. പാലത്തിലൂടെ നടന്നു പോയവരാണ് ഒരു സ്ത്രീ കല്ലടയാറ്റിലേക്ക് ചാടുന്നതായി കണ്ടതെന്ന് പൊലീസ് പറഞ്ഞു. പുനലൂർ നഗരസഭയിലെ മുൻ കൗൺസിലറായ യുവതിയാണ് ചാടിയതെന്നാണ് അഭ്യൂഹം.
പുനലൂർ അഗ്നിരക്ഷാസേനയെത്തി പ്രാഥമിക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുട്ട് പരന്നതോടെ നിർത്തിവെച്ചു. വെള്ളിയാഴ്ച രാവിലെ മുങ്ങൽ വിദഗ്ധർ എത്തി തെരച്ചിൽ നടത്തും. കല്ലടയാറ്റിൽ ചാടിയത് നഗരസഭ മുൻ കൗൺസിലർ ആണെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

