Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വള്ളം മറിഞ്ഞ് രണ്ട്​ യുവാക്കളെ കാണാതായി

text_fields
bookmark_border
drowned
cancel
camera_alt

representational image

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട വലിയപാടത്ത് ഏലാതോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ്​ രണ്ട്​ യുവാക്കളെ കാണാതായി. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു.

വലിയപാടം പടന്നയില്‍ മിഥുന്‍നാഥ് (നന്ദു, 21), വലിയപാടം പ്രണവത്തില്‍ ആദര്‍ശ് (24) എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ്‌ സംഭവം. മീൻ പിടിക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന പനത്തറ പുത്തന്‍വീട്ടില്‍ അമല്‍, കാഞ്ഞിരംവിള വടക്കതില്‍ ശിവപ്രസാദ്, തുണ്ടില്‍ ആദിത്യന്‍ എന്നിവര്‍ രക്ഷപ്പെട്ടു.

​െചളിയും മണലും നീക്കം ചെയ്ത ചെന്നിക്കാട് ഭാഗത്തെ ആഴമുള്ള സ്ഥലത്താണ് വള്ളം മറിഞ്ഞത്. മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന വള്ളമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ശാസ്താംകോട്ടയില്‍ നിന്ന്‌ പൊലീസും ഫയര്‍ഫോഴ്‌സും എത്തി തിരച്ചില്‍ ആരംഭിച്ചു. രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The boat capsized and two young men went missing
Next Story