കുന്നത്തൂരിൽ ഒന്നര വയസ്സുകാരന് തെരുവുനായുടെ കടിയേറ്റു
text_fieldsകുന്നത്തൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന ഒന്നരവയസ്സുള്ള പിഞ്ചുകുഞ്ഞിന് തെരുവുനായുടെ കടിയേറ്റു. തുരുത്തിക്കര രഞ്ജിത്ത് ഭവനിൽ രഞ്ജിത്തിന്റെയും അഹല്യയുടെയും മകൻ ദക്ഷിതിനാണ് കടിേയറ്റത്. ശനിയാഴ്ച വൈകീട്ടോടെ ആയിരുന്നു സംഭവം. കുഞ്ഞിന്റെ വലതുകൈക്കാണ് ആഴത്തിൽ കടിയേറ്റത്.
നിലവിളി കേട്ട് വീട്ടുകാരും തൊട്ടടുത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉടൻതന്നെ വാർഡ് മെംബർ റെജി കുര്യന്റെ നേതൃത്വത്തിൽ കുഞ്ഞിനെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

