സാമ്പ്രാണിക്കോടി ടൂറിസം കേന്ദ്രം ഓൺലൈൻ സംവിധാനം ക്രമീകരിച്ചശേഷം പ്രവർത്തിക്കും
text_fieldsകൊല്ലം: സാമ്പ്രാണിക്കോടി ടൂറിസം കേന്ദ്രത്തിലേക്ക് ബോട്ടിൽ പോകുന്നതിന് ടിക്കറ്റ് എടുക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം ക്രമീകരിച്ച ശേഷം തുറന്ന് പ്രവർത്തിക്കുമെന്ന് കലക്ടർ എൻ. ദേവീദാസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ ഒന്നിന് ടൂറിസംകേന്ദ്രം തുറക്കാനാവുന്ന വിധം പ്രവർത്തനങ്ങൾ നടത്താൻ കലക്ടർ നിർദേശം നൽകി.
സാമ്പ്രാണിക്കൊടി, മണിലിൽ, കുരീപ്പുഴ എന്നിവിടങ്ങളിൽനിന്ന് ബോട്ട് സർവിസ് നടത്തുന്ന വിധത്തിലുള്ള ഓൺലൈൻ സജ്ജീകരണമാണ് ഒരുക്കുക. ഡി.ടി.പി.സി സെക്രട്ടറി ജ്യോതിഷ് കേശവൻ, ബോട്ട് ഉടമകൾ, ഓപറേറ്റർമാർ, പൊലീസ് ഉദ്യോഗസ്ഥർ മറ്റു വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

