ഉടമക്കുനേരെ കത്തി ചൂണ്ടി പട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച
text_fieldsകൊല്ലം: ഉടമക്കുനേരെ കത്തി ചൂണ്ടി പട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച. മൂന്നാംകുറ്റിയിലെ തനിമ ജ്വല്ലറിയിൽ വ്യാഴാഴ്ച ഉച്ചക്ക് 2.30നായിരുന്നു സംഭവം.
കറുത്ത ജാക്കറ്റും ഹെൽമറ്റും ധരിച്ചയാൾ ജ്വല്ലറിയിലേക്ക് കയറി കത്തി ചൂണ്ടി പണം ആവശ്യപ്പെട്ടു. വിസ്സമ്മച്ചതോടെ റാക്കിൽ നിന്നും സ്വർണമാലയെടുത്ത് ഓടുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ കവർച്ച നടത്തിയ ആൾ ബൈക്കിൽ കാത്തുനിന്ന രണ്ട് പേർക്ക് സമീപം എത്തിയ ശേഷം ഒരുമിച്ച് രക്ഷപ്പെട്ടതായി കണ്ടെത്തി.
സി.സി.ടി.വി ദൃശ്യങ്ങളും പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങളും പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. ജ്വല്ലറിയെക്കുറിച്ച് നേരത്തെ മനസ്സിലാക്കിയാളാണ് കവർച്ചക്ക് പിന്നിൽ. ജ്വല്ലറിയിൽനിന്നും പ്രതിയുടെ വിരലടയാളം പൊലീസിന് ലഭിച്ചിട്ടുണ്ട്. നാല് പവൻ തൂക്കമുള്ള മാലയാണ് നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു.

