Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.​െഎ പട്ടാഴി ലോക്കൽ കമ്മിറ്റിയിൽ കൂട്ടരാജി

text_fields
bookmark_border
സി.പി.​െഎ പട്ടാഴി ലോക്കൽ കമ്മിറ്റിയിൽ കൂട്ടരാജി
cancel

പത്തനാപുരം: നേതൃത്വത്തി​െൻറ ഭാഗത്ത് നിന്ന് സംഘടനാപ്രവര്‍ത്തനത്തില്‍ തെറ്റായ നടപടികൾ ഉണ്ടായെന്നാരോപിച്ച് സി.പി.ഐ പട്ടാഴി ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ രാജിക്കത്ത് നല്‍കി. ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേരാണ് രാജിക്കത്ത് നൽകിയത്.

അകാരണമായി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെ നീക്കം ചെയ്തെന്നും അനധികൃതമായി പാറക്വാറി ഉടമകളെ മണ്ഡലം കമ്മിറ്റി നേതാക്കള്‍ സഹായിക്കുന്നുവെന്നും ആരോപിച്ചാണ് പ്രാദേശികതലത്തിലെ നേതാക്കള്‍ രാജി​െവച്ചത്.

പഞ്ചായത്ത് അംഗങ്ങളായ എ.ആർ. അനുരാജ്, മീനം രാജേഷ് എന്നിവരെ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു.

ഇതിനുപുറ​െമ ലോക്കൽ കമ്മിറ്റി കൂടുന്നതിനും ബ്രാഞ്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സജീവമാകുന്നതിനും മണ്ഡലം കമ്മിറ്റി തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അഞ്ച് പേര്‍ ലോക്കൽ കമ്മിറ്റിയിലും ഒരാൾ മണ്ഡലം കമ്മിറ്റിക്കുമാണ് രാജിക്കത്ത് കൈമാറിയത്. ഇതിനുപുറ​െമ സി.പി.​െഎ ജില്ല കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ലോക്കൽ കമ്മിറ്റി അംഗങ്ങൾ പരാതിയും നൽകിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - resignation from CPI pattazhi local commitee
Next Story