ഇത്തിക്കരയാറിന്റെ തീരത്തെ തണ്ണീർത്തടങ്ങൾ നികത്തുന്നു
text_fieldsഇത്തിക്കര തോട്ടവാരത്ത് തണ്ണീർത്തടം നികത്തുന്നു
കൊട്ടിയം: പ്രതികൂല കാലാവസ്ഥ മുതലാക്കി ഇത്തിക്കരയാറിന്റെ തീരത്തെ തണ്ണീർത്തടങ്ങൾ നികത്തി ഭൂമാഫിയ.
ദേശീയപാത വികസനത്തിന്റെ മറവിൽ പൊളിക്കുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് വൻകുഴികൾ നികത്തി അതിന് മുകളിലേക്ക് ദേശീയപാതയിൽ നിന്ന് എടുക്കുന്ന മണ്ണിട്ടാണ് പുറമ്പോക്ക് അടക്കമുള്ള ഇത്തിക്കരയാറിനോട് ചേർന്നുള്ള തണ്ണീർതടങ്ങൾ നികത്തുന്നത്. നൂറുകണക്കിന് ടിപ്പറുകളിലാണ് മണ്ണും കെട്ടിടാവശിഷ്ടങ്ങളും കൊണ്ടിടുന്നത്. നാട്ടുകാർ പരാതി പറഞ്ഞിട്ടും നടപടിയില്ല. അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകി മണ്ണ് മാറ്റി ഭൂമി പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

