തെന്മല ഡാം വളവിലെ സുരക്ഷക്ക് 25 ലക്ഷം
text_fieldsതെന്മല ഡാം വളവിലെ അപകട ഭീഷണിയുയർത്തുന്ന വളവ്
പുനലൂർ: തെന്മല ഡാം വളവിലെ അപകടങ്ങൾ കുറക്കുന്നതിനുള്ള സുരക്ഷ ക്രമീകരണങ്ങളുടെ നിർമാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചതായി പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. തെന്മല-കുളത്തൂപ്പുഴ റോഡിൽ തെന്മല പൊലീസ് സ്റ്റേഷന് സമീപത്തുള്ള വരുന്ന വളവിൽ നിരന്തരമായി വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. ചരക്ക് വാഹനങ്ങളാണ് കൂടുതലും അപകടത്തിലാകുന്നത്.
വളവുകളിൽ കോൺക്രീറ്റ് ഭിത്തിയും കോൺക്രീറ്റ് ക്രാഷ്ബാരിയറും നിർമിക്കുന്നതിനാണ് പൊതുമരാമത്ത് അടങ്കൽ തയാറാക്കിയത്. തുക അനുവദിച്ചുള്ള ഭരണാനുമതി തിങ്കളാഴ്ച ലഭ്യമായി. സാങ്കേതിക അനുമതി ഉടൻ ലഭ്യമാക്കി നിർമാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

