തോട്ടിൽവീണ കുട്ടിക്ക് രക്ഷകനായി ആറാംക്ലാസുകാരൻ
text_fieldsദേവനാരായണൻ
പുനലൂർ: സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് തോട്ടിൽ വീണു തലപൊട്ടി അപകടാവസ്ഥയിലായ കുട്ടിക്ക് രക്ഷയൊരുക്കി ആറാം ക്ലാസുകാരൻ. ഇടമൺ അയത്തിൽ വീട്ടിൽ സുധീർ- ശ്രീവിദ്യ ദമ്പതികളുടെ മകൻ ദേവനാരായനാണ് രക്ഷകനായത്.
ഇടമൺ കൃഷ്ണവിലാസം വീട്ടിൽ രാജുവിന്റെ മകൻ റോജൻ (11) ആണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്ത് ഇടമൺ ഉദയഗിരി അയത്തിൽ ഭാഗത്തായിരുന്നു സംഭവം. റോജനും കൂട്ടുകാരൻ സുര്യനും സൈക്കിൾ ചവിട്ടി വരുമ്പോൾ ബ്രേക്ക് പോയി. റോജൻ സൈക്കിളുമായി തൊട്ടടുത്ത തോട്ടിലേക്ക് മറിഞ്ഞു.
സൂര്യൻ ഈ വിവരം അടുത്ത് കളിച്ചുകൊണ്ടുനിന്ന ദേവനാരയണനെ അറിയിച്ചു. ഓടിവെന്ന ദേവനാരാണൻ തോട്ടിൽ ചാടിയിറങ്ങി സൈക്കിൾ മാറ്റി അവശനിലയിലായ റോജനെ കരക്കെത്തിച്ചു. മുറിവ് തുണികൊണ്ട് കെട്ടി തുടർന്ന് ബന്ധു അഭിമന്യുവിന്റെ സഹായത്തോടെ കാറിൽ ഇടമൺ 34ലെ ആശുപത്രിയിലും തുടർന്ന് മാതാവ് ശ്രീവിദ്യയും കൂട്ടി പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി റോജനെ തിരുവനന്തപുരം എസ്.എ.ടിയിലേക്ക് മാറ്റി.
ദേവനാരായണൻ ഇടമൺ പുഷ്പഗിരി സ്കൂളിലെയും റൊജൻ ഇടമൺ യു.പി.എസിലെയും ആറാംക്ലാസ് വിദ്യാർഥികളാണ്.

