വിദ്യാർഥിനിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ടു യുവാക്കൾ പിടിയിൽ
text_fieldsപൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ
പുനലൂർ: 13കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കളെ മണിക്കൂറുകൾക്കുള്ളിൽ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ തൊളിക്കോട് സ്വദേശി ജോബിൻ എന്ന എം. ആൽബിൻ, പുനലൂർ പേപ്പർമിൽ സ്വദേശി എം. മഹേഷ് എന്നിവരാണ് പിടിയിലായത്. രണ്ടുപേർ ഒളിവിലാണ്. പ്ലംബിങ് തൊഴിലാളികളായ പ്രതികൾ തിങ്കളാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
വീട്ടുകാരുടെ പരാതിയുടെയും പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ രാത്രിയോടെ പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായവരെ സഹായിച്ച മറ്റു രണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കി. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ. വിനോദ് കുമാർ, എസ്.ഐ ഡി.ജെ. ശാലു, എ.എസ്.ഐ പ്രതാപൻ, സി.പി.ഒമാരായ ചിന്തു, കണ്ണൻ, ഭഗവതി, അനൂപ്, മനു, ദീപക്, അഭിലാഷ്, ബിജു, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.

