ലയത്തില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍
text_fieldsനിതിന്‍
പുനലൂര്‍: എസ്റ്റേറ്റ് ലയത്തിലെ ആളില്ലാത്ത വീട്ടില്‍നിന്ന് പട്ടാപകല്‍ ഏഴു പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന യുവാവ് പിടിയില്‍. കുറവന്താവളം ഫാക്ടറിക്ക് സമീത്തെ ലയത്തിലെ തോട്ടംതൊഴിലാളിയായ ശ്രീകുമാറിന്‍റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് വെള്ളറട ഒറ്റശേഖരമംഗലം സ്വദേശി നിതിന്‍ ആണ് (21)തെന്മല പൊലീസിന്‍റെ പിടിയിലായത്.
ശ്രീകുമാറും ഭാര്യ വത്സലയും മകന്‍ ഷിബിനും ശനിയാഴ്ച രാവിലെ ആറിന് എസ്റ്റേറ്റില്‍ ടാപ്പിങ്ങിന് പോയിരുന്നു. തിരികെ 11 ഓടെ വീട്ടില്‍ വന്നപ്പോഴാണ് അലമാരയിലും മേശയിലും സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടത് അറിഞ്ഞത്.
വീടിന്‍റെ പിന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. കൂടാതെ, അടുക്കളയിലുണ്ടായിരുന്ന ആഹാരവും കഴിച്ചിരുന്നു. സംഭവം അറിഞ്ഞ് തെന്മല എസ്.ഐ സുബിന്‍ തങ്കച്ചനും സംഘവും സ്ഥലത്തെത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ശ്രീകുമാറിന്‍റെ ലയത്തോട് ചേര്‍ന്നുള്ള മുറിയിലെ താമസക്കാരനായ പോറ്റിയെയും സഹായി നിതിനെയും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെ നിതിന്‍ പൊലീസിനെ വെട്ടിച്ച് ഓടുകയും ചെയ്തു. പിന്നാലെ പൊലീസും നാട്ടുകാരും എത്തി വൈകീട്ട് ആറിന് പിടികൂടുകയായിരുന്നു. ഇയാളുടെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.

