തീച്ചൂടിൽ തണലായി പൊലീസ് സംഘടനകളും സിറ്റി പൊലീസും
text_fieldsപൊലീസ് ഉദ്യോഗസ്ഥർക്ക് കുടിവെള്ളവും സൺഗ്ലാസുകളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം സിറ്റി പൊലീസ് മേധാവി വിവേക് കുമാർ നിർവഹിക്കുന്നു
കൊല്ലം: കത്തുന്ന പകൽ ചൂടിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമൊരുക്കി കൊല്ലം സിറ്റി പൊലീസും കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ല കമ്മിറ്റികളും. പൊലീസുകാർക്കുള്ള കുടിവെള്ള വിതരണവും കുട വിതരണവും ഇന്ത്യൻ ഫിസിയോ തെറാപ്പിസ്റ്റ് അസോസിയേഷൻ കൊല്ലം ബ്രാഞ്ച് നൽകിയ സൺഗ്ലാസുകളുടെ വിതരണവും നടത്തി. സിറ്റി പൊലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. അഡീഷനൽ എസ്.പി എം.കെ. സുൽഫിക്കർ, കൊല്ലം അസി. കമീഷണർ അനുരൂപ്, വെസ്റ്റ് ഐ.എസ്.എച്ച്.ഒ ബി.എം. ഷാഫി, ട്രാഫിക് എസ്.ഐ ഗോപകുമാർ, ഫിസിയോ തെറാപ്പിസ്റ്റ് അസോസിയേഷൻ കൊല്ലം ബ്രാഞ്ച് കൺവീനർ എം.കെ. മഹേഷ്, സെക്രട്ടറി അജയഘോഷ്, സി. ജെറി, കെ.പി.ഒ.എ ജില്ല സെക്രട്ടറി ജിജു സി. നായർ, സംസ്ഥാന നിർവാഹക സമിതി അംഗം സുനി, കെ.പി.എ ജില്ല സെക്രട്ടറി സി. വിമൽകുമാർ, പ്രസിഡന്റ് എൽ. വിജയൻ, സംഘടന ഭാരവാഹികളായ ടി. കണ്ണൻ, എസ്. മനു, കെ.ജി. ദിലീപ് കുമാർ, പി. പ്രദീപ് കുമാർ, ഷഹീർ എസ്. അപ്പു, സജിനി, നെരൂദ, ബിനൂപ് എന്നിവർ പങ്കെടുത്തു.

