വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് പിടിയിൽ
text_fieldsപാരിപ്പള്ളി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. മാമ്പുഴ കാടൻവിളപ്പുറം നാസിം മൻസിലിൽ നാസിം (27) ആണ് പിടിയിലായത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ നാസിം യുവതിയുമായി അവിവാഹിതനാണെന്ന് പറഞ്ഞാണ് ചങ്ങാത്തത്തിലായതത്രെ. തുടർന്ന് വിവാഹ വാഗ്ദാനം നൽകി വീട്ടിൽനിന്ന് വിളിച്ചിറക്കി.
ചവറയിലുള്ള ക്ഷേത്രത്തിന് സമീപം വെച്ച് മാലയിട്ട് കല്ലുവാതുക്കൽ വാടകവീടെടുത്ത് താമസിപ്പിക്കുകയായിരുന്നു. നാലരമാസം ഗർഭിണിയായ യുവതിയെ നിരന്തരം ഉപദ്രവിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തതിനെതുടർന്ന് രക്തസ്രാവവും ഗർഭഛിദ്രവും ഉണ്ടായി. ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ച് വരുന്നു.
യുവതിയുടെ പരാതിയിൽ ഗർഭഛിദ്രത്തിനും ബലാത്സംഗത്തിനും ദേഹോപദ്രവത്തിനും പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബർ, എസ്.ഐ അനൂപ് പി. നായർ, ജയിംസ്, പ്രദീപ്കുമാർ എസ്.സി.പി.ഒ ബിന്ദു, സി.പി.ഒ ബിജൂ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

