വീടിന്റെ പോർച്ചിൽ കിടന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചെന്ന്
text_fieldsഇളമാട് അമ്പലംമുക്കിൽ വീടിന്റെ കാർപോർച്ചിൽ കിടന്ന കാറും സ്കൂട്ടറും സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചനിലയിൽ
ഓയൂർ: ഇളമാട് അമ്പലംമുക്കിൽ വീടിെൻറ മുന്നിൽ കിടന്ന കാറും സ്കൂട്ടറും സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. ഇളമാട് അമ്പലംമുക്കിൽ ശോഭ മന്ദിരത്തിൽ സതീഷ്കുമാറിെൻറ വീടിന് മുന്നിലെ ഷെഡിൽ കിടന്ന കാറും പുതിയ സ്കൂട്ടറുമാണ് തീയിട്ട് നശിപ്പിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെ തീ ആളിപ്പടരുന്നത് സതീഷാണ് ആദ്യം കാണുന്നത്. ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചു. സതീഷും ബന്ധുവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു. ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

