മഴയിൽ വീട് തകർന്ന് ഒരാൾക്ക് പരിക്ക്
text_fieldsമഴയിൽ തകർന്ന കൊല്ലം ശാസ്ത്രി നഗർ ഇടയിലഴികം പുരയിടത്തിൽ ഉമയുടെ വീട്
കൊല്ലം: തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിൽ വീട് തകർന്ന് ഒരാൾക്ക് പരിക്കേറ്റു. കൊല്ലം ശാസ്ത്രി നഗർ ഇടയിലഴികം പുരയിടത്തിൽ ഉമയുടെ വീട് തകർന്ന് വീണ് മകൻ വിജേഷ്കുമാറിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഭിത്തിയും ഇടിഞ്ഞു വീണു.
മേൽക്കൂരയിലെ ഓടുകൾ വീണാണ് ഉറങ്ങിക്കിടക്കുകയായിരുന്ന വിജേഷിന് പരിക്കേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ വിജേഷിന്റെ നടുവിനുൾപ്പെടെ പരിക്കേറ്റു. ഉമയും ഭര്‍ത്താവ് വെങ്കിടേഷും ചെന്നൈയില്‍ ആണ് താമസം. സംഭവസമയം വിജീഷ്കുമാര്‍ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ടു തൊട്ടടുത്തു താമസിക്കുന്ന ബന്ധുക്കളാണ് വിജേഷിനെ രക്ഷപ്പെടുത്തിയത്. ഉടന്‍ പുറത്തിറങ്ങിയതിനാൽ വലിയ പരിക്കേൽക്കാതെ രക്ഷപെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

