വയോധികക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു
text_fieldsകൊട്ടിയത്ത് തെരുവുനായ്ക്കളുടെ
കടിയേറ്റ സുശീല
കൊട്ടിയം: പേരക്കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വയോധികക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ബഹളം വെച്ചതിനാൽ ഒപ്പമുണ്ടായിരുന്ന കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. കൊട്ടിയം ഒറ്റപ്ലാമൂട് പോളി ജങ്ഷനിൽ കിണറ്റിൻമൂട് വീട്ടിൽ സുശീലനാണ് (60) കടിയേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. നിത്യസഹായമാത സ്കൂളിനടുത്തുവെച്ച് കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കൾ ഇവരുടെ കാലിൽ കടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പരിക്കേറ്റ് കിടന്ന സുശീലയെ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ വാക്സിൻ ഇല്ലാത്തതിനെതുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

