മാനസികവെല്ലുവിളി നേരിടുന്ന വീട്ടമ്മ സ്വന്തം വീടിന് തീകൊളുത്തി
text_fieldsഓച്ചിറ: മാനസികവെല്ലുവിളി നേരിടുന്ന വീട്ടമ്മ സ്വന്തം വീടിന് തീകൊളുത്തി. തീപിടിത്തത്തില്‍ ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു. ക്ലാപ്പന പെരുമാന്തഴ സ്വദേശിനിയാണ് വീടിന് തീെവച്ചത്.
ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന ഇവർ ഭര്‍ത്താവിനെ വീട്ടില്‍നിന്നും പുറത്താക്കിയതിനുശേഷം മുറിയില്‍ കയറി കതകടക്കുകയും മുറിയില്‍ തീയിടുകയുമായിരുന്നു. തീ ആളിക്കത്തിയതോടെ ഭര്‍ത്താവിെൻറ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി കതക് തകര്‍ത്താണ് വീട്ടമ്മയെ പുറത്തെത്തിച്ചത്.
കരുനാഗപ്പള്ളിയില്‍നിന്നും രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സെത്തി തീയണച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ വീട്ടമ്മയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

