ബഡ്സ് സ്കൂളിലെ ബസ് കട്ടപ്പുറത്ത്; പ്രതിഷേധം ഉയരുന്നു
text_fieldsക്ലാപ്പന ബഡ്സ്സ്കൂളിന് സി.ആർ.മഹേഷ് എം.എൽ.എയുടെ ഫണ്ടിൽനിന്ന് അനുവദിച്ച ബസ് നിരത്തിലിറക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലാപ്പന
പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു
ഓച്ചിറ: ക്ലാപ്പന പഞ്ചായത്തിലെ ബഡ്സ് സ്കൂളിന് സി .ആർ. മഹേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ബസ് എട്ട് മാസമായി കുട്ടികൾക്കായി ഉപയോഗിക്കാതെ കട്ടപ്പുറത്ത്. ബസ് വെറുതെയിട്ട് നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കെ .എസ് .യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. രാഷ്ട്രീയ താല്പര്യം മുൻനിർത്തിക്ലാപ്പനയിൽ എം.എൽ.എയുടെ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം.എൽ.എയുടെ സാന്നിധ്യത്തെ പോലും ഭരണ സമിതി ഭയപ്പെടുന്നതായും പ്രതിഷേധക്കാർ ആരോപിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. ശ്രീകുമാർ , കോൺഗ്രസ് നേതാവ് ജി. ബിജു എന്നിവർ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ജൂലൈ 20 നുള്ളിൽ ഡ്രൈവർ നിയമനം നടത്തി ബസ്സ് കുട്ടികൾക്ക് നൽകും എന്ന് ഉറപ്പ് ലഭിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു.
കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് റഫീഖ് ക്ലാപ്പന, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സുബിൻഷാ, കെ.എസ്.യു ജില്ല സെക്രട്ടറി സഫിൽ, സജിൻ ദാസ് ,ഷഹിൻ, ഷിഹാബ് എന്നിവർ നേതൃത്വം നൽകി.

