Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോണ്‍ അടിച്ചതിലുള്ള വിരോധം: കാര്‍ യാത്രക്കാരെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ അ​മ​ൽ​രാ​ജ്, മ​ണി​ലാ​ൽ, ബി​ജു,

സു​നി​ൽ

ഓച്ചിറ: ഹോണ്‍ അടിച്ചതിലുള്ള വിരോധത്തില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച നാല് പ്രതികള്‍ പിടിയില്‍. പുതുപ്പള്ളി പ്രയാര്‍ വടക്കുമുറിയില്‍ കാക്കാട്ടുശ്ശേരി വീട്ടില്‍ മണിലാല്‍ (50), പുതുപ്പള്ളി പ്രയാര്‍ വടക്കുമുറിയില്‍ ആതിര വീട്ടില്‍ അമല്‍ (27), പ്രയാര്‍ വടക്കുമുറിയില്‍ ഗോപുരം വീട്ടില്‍ ബിജു (47), പ്രയാര്‍ വടക്കുമുറിയില്‍ വേലശ്ശരിയില്‍ വീട്ടില്‍ സുനില്‍ (44) എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.

മങ്ങാട് സ്വദേശികളായ കൃഷ്ണൻകുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ ഹോണ്‍ മുഴക്കി ഓവര്‍ടേക്ക് ചെയ്തതിലുള്ള വിരോധത്തില്‍ കാര്‍ പ്രതികൾ തടഞ്ഞുനിര്‍ത്തുകയും കുടുംബത്തെ ആക്രമിക്കുകയുമായിരുന്നു. കൃഷ്ണൻകുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ ശ്രീദേവിക്ക് ദേഹോപദ്രവം ഏല്‍ക്കുകയും കഴുത്തില്‍ കിടന്ന മൂന്നര പവനോളം വരുന്ന സ്വര്‍ണമാല നഷ്ടപ്പെടുകയും ചെയ്തു.

തുടര്‍ന്ന് ഓച്ചിറ പൊലീസിന് ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. ഓച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ എസ്.ഐ നിയാസ്, എ.എസ്.ഐ അഷറഫ്, സി.പി.ഒമാരായ കനീഷ്, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Animosity over honking-Suspects arrested for assaulting car passengers
Next Story