വിദ്യാർഥികളുടെ ഹോസ്റ്റലിൽ നഴ്സുമാർ; സർക്കാർ മെഡി. കോളജിൽ പ്രതിഷേധം
text_fieldsപാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ നഴ്സുമാർ സമരം നടത്തുന്നു
പാരിപ്പള്ളി: താമസ സ്ഥലത്തെ ചൊല്ലി തർക്കത്തിൽ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ പ്രതിഷേധവും സമരവും. തിങ്കളാഴ്ച പ്രവേശനം നേടിയെത്തിയ നഴ്സിങ് വിദ്യാർഥികൾക്ക് ഹോസ്റ്റൽ ലഭിക്കാത്തതാണ് പ്രതിഷേധകൾക്ക് തുടക്കം.
വിദ്യാർഥികളുടെ ഹോസ്റ്റലിൽ നിലവിൽ നഴ്സുമാർ താമസിക്കുകയാണ്. ഹോസ്റ്റൽ ഒഴിഞ്ഞുകൊടുക്കാൻ അവർ തയാറായില്ല. ഇതോടെ വിദ്യാർഥികളും രക്ഷാകർത്താക്കളും പ്രതിഷേധിച്ചു. അതേസമയം, തങ്ങൾ അവിടെനിന്ന് മാറില്ലെന്ന് പറഞ്ഞ് നഴ്സുമാരും പണിമുടക്കി ആശുപത്രിക്ക് മുന്നിൽ സമരം നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇവർ സമരം ആരംഭിച്ചത്.
പ്രശ്നപരിഹാരത്തിന് മെഡിക്കൽ കോളജ് അധികൃതർ ഇരു കൂട്ടരുമായി ചർച്ച നടത്തുകയാണ്.

