ബസിൽനിന്ന് വീണ വയോധികക്ക് സഹായവുമായി എം.എൽ.എ
text_fieldsകാവനാട് ജങ്ഷനിൽ സ്വകാര്യബസിൽനിന്ന് വീണ് പരിക്കേറ്റ
വയോധികയെ പരിശോധിക്കുന്ന ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ
കൊല്ലം: സ്വകാര്യ ബസില്‍ കയറുന്നതിനിടെ, റോഡിലേക്ക് വീണ വയോധികക്ക് സഹായവുമായി എം.എല്‍.എ.
ഡോ. സുജിത്ത് വിജയന്‍പിള്ള എം.എൽ.എയാണ് കാവനാട് സ്വദേശിനിയായ വയോധികക്ക് സഹായവുമായെത്തിയത്. കാവനാട് ജങ്ഷനില്‍ ഞായറാഴ്ച ഉച്ചക്ക് 2.30 നായിരുന്നു സംഭവം. കാവനാട് ബസ് സ്റ്റോപ്പില്‍നിന്ന് ചവറയിലേക്കുള്ള സ്വകാര്യ ബസിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് പിടിവിട്ട് റോഡിലേക്ക് തെറിച്ചുവീണത്. ബസിനുപിന്നില്‍ കാറില്‍ കൊല്ലത്തുനിന്ന് ചവറയിലേക്ക് പോകുകയായിരുന്ന എം.എല്‍.എ അപകടം കണ്ട് കാർ നിര്‍ത്തി പുറത്തിറങ്ങി. പരിക്ക് പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു. തുടർന്ന്, ഓട്ടോയില്‍ വയോധികയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് എം.എൽ.എ മടങ്ങിയത്.

