അത്ലറ്റിക്സിൽ സുവർണ താരമായി മെൽബിൻ
text_fieldsസംസ്ഥാന സ്കൂൾ കായികമേളയിൽ 1500 മീറ്റർ സ്വർണം നേടിയ മെൽബിൻ ബെന്നി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേള അത്ലറ്റിക്സ് പോർകളത്തിൽ കൊല്ലത്തിന്റെ അഭിമാനമായി സുവർണ താരം മെൽബിൻ ബെന്നി. കൊല്ലം സായ് താരമായ മെൽബിൻ സീനിയർ ആൺകുട്ടികളുടെ 1500 മീറ്ററിലാണ് സ്വർണം സ്വന്തമാക്കിയത്. ഫോട്ടോ ഫിനിഷിൽ സെക്കൻഡുകളുടെ അംശത്തിന്റെ വ്യത്യാസത്തിലായിരുന്നു സ്വർണ നേട്ടം.
ഇത്തവണ സംസ്ഥാനത്ത് അത്ലറ്റിക്സിൽ കൊല്ലത്തിന്റെ ആദ്യ സ്വർണമാണ് ഇടുക്കി സ്വദേശിയായ മെൽബിനിലൂടെ എത്തിയത്. കട്ടപ്പന ചേറ്റുകുഴി തച്ചേടത്ത് ബെന്നി സെബാസ്റ്റ്യൻ - മഞ്ജു ദമ്പതികളുടെ മകനാണ്. അത്ലറ്റിക്സിൽ ഒരു സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവും ആണ് കൊല്ലത്തിന്റെ താരങ്ങൾ ഇതുവരെ നേടിയത്. ജി.എച്ച്.എസ് പൂതക്കുളത്തിന്റെ താരങ്ങൾ ആണ് വെള്ളിയും വെങ്കലവും പിടിച്ചത്.

