വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsപ്രവീൺ
കൊല്ലം: പതിനഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് െപാലീസ് പിടിയിലായി. മങ്ങാട് കിടങ്ങിൽ പടിഞ്ഞാറ്റതിൽ പി. പ്രവീൺ (20) ആണ് കിളികൊല്ലൂർ പൊലീസിെൻറ പിടിയിലായത്. ഇയാൾ പറക്കുളത്ത് സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്.
ഒരു വർഷം മുമ്പ് ഇയാൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായി സൗഹൃദത്തിന് ശ്രമിച്ചെങ്കിലും പെൺകുട്ടി തയാറായില്ല. തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് നിരന്തരം സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചു. കഴിഞ്ഞ 24ന് ഉച്ചയോടെ പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് എത്തിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. വീട്ടിലേക്ക് എത്തിയ പെൺകുട്ടിയുടെ മാതാവിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടു. പെൺകുട്ടി കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വൈദ്യപരിശോധനയിൽ ബലാത്സംഗത്തിന് വിധേയയായതായി തെളിഞ്ഞതിനെ തുടർന്ന് ഇയാൾക്കെതിരെ ബലാത്സംഗത്തിനും പോക്സോ നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എ.പി അനീഷ്, വി. സന്തോഷ്, താഹാകോയ, ജയൻ കെ. സക്കറിയ, എ.എസ്.ഐ ഡെൽഫിൻ ബോണഫസ്, സി.പി.ഒ സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

