സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് 28 മുതല്‍
text_fieldsകൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുെതരഞ്ഞെടുപ്പിനാവശ്യമായ ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലപഞ്ചായത്തുകളുടെ സംവരണ നിയോജക മണ്ഡലങ്ങള്‍ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് 28, 29, 30, ഒക്ടോബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷന് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനായ കലക്ടര്‍ സംവരണ നിയോജക മണ്ഡലങ്ങള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.
ഒരുസമയം പരമാവധി 30 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കും. കെണ്ടയ്ന്മെൻറ് സോണില്‍ ഉള്ളവര്‍ക്കും ക്വാറൻറീനിലുള്ളവർക്കും പ്രവേശനമില്ല. നറുക്കെടുപ്പുമായി ബന്ധപ്പെട്ട പരിപാടി വിജയിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയപാര്ട്ടികളുെടയും പൊതുജനങ്ങളുടെയും സഹകരണം ജില്ല കലക്ടര്‍ അഭ്യർഥിച്ചു. കൊല്ലം ജില്ല പഞ്ചായത്തിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് നാലിനും നടക്കും.
പട്ടിക ചുവടെ: ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് സമയക്രമം:
28ന് രാവിലെ 10 ന് ഓച്ചിറ, 10.20ന് കുലശേഖരപുരം, 10.40 ന് തഴവ, 11ന് ക്ലാപ്പന, 11.20ന് ആലപ്പാട്, 11.40 ന് തൊടിയൂര്‍, ഉച്ചക്ക് രണ്ടിന് ശാസ്താംകോട്ട, 2.20 ന് വെസ്റ്റ് കല്ലട, 2.40 ന് ശൂരനാട് സൗത്ത്, മൂന്നിന് പോരുവഴി, 3.20 ന് കുന്നത്തൂര്‍, 3.40 ന് ശൂരനാട് നോര്‍ത്ത്, നാലിന് മൈനാഗപ്പള്ളി.
29 ന് രാവിലെ 10ന് ഉമ്മന്നൂര്‍, 10.20 ന് വെട്ടിക്കവല, 10.40 ന് മേലില, 11 ന് മൈലം, 11.20 ന് കുളക്കട, 11.40 ന് പവിത്രേശ്വരം, 12 ന് വിളക്കുടി, 12.20 ന് തലവൂര്‍, 12.40 ന് പിറവന്തൂര്‍, ഉച്ചക്ക് രണ്ടിന് പട്ടാഴി വടക്കേക്കര, 2.20 ന് പട്ടാഴി, 2.40 ന് പത്തനാപുരം, മൂന്നിന് കുളത്തൂപ്പുഴ, 3.20 ന് ഏരൂര്‍, 3.40 ന് അലയമണ്‍, നാലിന് അഞ്ചല്‍, 4.20 ന് ഇടമുളയ്ക്കല്‍, 4.40 ന് കരവാളൂര്‍, അഞ്ചിന് തെന്മല, 5.20 ന് ആര്യങ്കാവ്.
30 ന് രാവിലെ 10 ന് വെളിയം, 10.20 ന് പൂയപ്പള്ളി, 10.40 ന് കരീപ്ര, 11 ന് എഴുകോണ്‍, 11.20 ന് നെടുവത്തൂര്‍, 11.40 ന് തൃക്കരുവ, 12 ന് പനയം, 12.20 ന് പെരിനാട്, 12.40 ന് കുണ്ടറ, ഉച്ചക്ക് രണ്ടിന് പേരയം, 2.20 ന് ഈസ്റ്റ് കല്ലട, 2.40 ന് മൺറോതുരുത്ത്, മൂന്നിന് തെക്കുംഭാഗം, 3.20 ന് ചവറ, 3.40 ന് തേവലക്കര, നാലിന് പന്മന, 4.20 നീണ്ടകര.
ഒക്ടോബര്‍ ഒന്നിന് രാവിലെ 10 ന് മയ്യനാട്, 10.20 ന് ഇളമ്പള്ളൂര്‍, 10.40 ന് തൃക്കോവില്‍വട്ടം, 11 ന് കൊറ്റങ്കര, 11.20 നെടുമ്പന, 11.40 ന് ചിതറ, 12 ന് കടയ്ക്കല്‍, 12.20 ന് ചടയമംഗലം, 12.40 ന് ഇട്ടിവ, ഉച്ചക്ക് രണ്ടിന് വെളിനല്ലൂര്‍, 2.20 ന് ഇളമാട്, 2.40 ന് നിലമേല്‍, മൂന്നിന് കുമ്മിള്‍, 3.20 ന് പൂതക്കുളം, 3.40 കല്ലുവാതുക്കല്‍, നാലിന് ചാത്തന്നൂര്‍, 4.20 ന് ആദിച്ചനല്ലൂര്‍, 4.40 ന് ചിറക്കര.
ബ്ലോക്ക് പഞ്ചായത്തുകളുടെ നറുക്കെടുപ്പ് സമയക്രമം:
ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 ന് ഓച്ചിറ, 10.15 ന് ശാസ്താംകോട്ട, 10.30 ന് വെട്ടിക്കവല, 10.45 ന് പത്തനാപുരം, 11 ന് അഞ്ചല്‍, 11.15 ന് കൊട്ടാരക്കര, 11.30 ന് ചിറ്റുമല, 11.45 ന് ചവറ, 12 ന് മുഖത്തല, 12.15 ന് ചടയമംഗലം, 12.30 ന് ഇത്തിക്കര.

