Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സര്‍ക്കാര്‍ പറഞ്ഞതൊക്കെ നടപ്പാക്കുന്നു- മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

text_fields
bookmark_border
സര്‍ക്കാര്‍ പറഞ്ഞതൊക്കെ നടപ്പാക്കുന്നു- മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
cancel
camera_alt

ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ റേഡിയോ ജങ്ഷന്‍ മുതല്‍ കൊച്ചാലുംമൂട് വരെയുള്ള റോഡി​െൻറ പുനർനിർമാണ​ പ്രവർത്തനങ്ങൾ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്യുന്നു

കുണ്ടറ: പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നായി സര്‍ക്കാര്‍ നടപ്പാക്കി വരുന്നതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കുണ്ടറയില്‍ രണ്ട് റോഡുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ടില്‍ റേഡിയോ ജങ്ഷന്‍ മുതല്‍ കൊച്ചാലുംമൂട് വരെയുള്ള റോഡ്, കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ മാമൂട് മുതല്‍ വായനശാല ജങ്ഷന്‍ വരെയുള്ള റോഡ് എന്നിവയുടെ പുനരുദ്ധാരണമാണ് തുടങ്ങിയത്.

ജില്ലപഞ്ചായത്ത് അംഗം പ്രദീപ്, മുഖത്തല ബ്ലോക്ക് വൈസ് പ്രസിഡൻറ് ജയകുമാരി, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസി. എന്‍ജിനീയര്‍ ലിന്‍ഡ, സ്വാഗതസംഘം കണ്‍വീനര്‍ പശുപാലന്‍, ജില്ല പഞ്ചായത്ത് അംഗം ഷെര്‍ലി സത്യദേവന്‍, സ്ഥിരം സമിതി അധ്യക്ഷരായ ബീന പ്രസാദ്, ഷംല ബീവി, എച്ച്. ഹുസൈന്‍, സ്വാഗതസംഘം കണ്‍വീനര്‍ ഉദയകുമാര്‍, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡൻറ് വിനീത കുമാരി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story