വീട്ടമ്മ ചികിത്സ സഹായം തേടുന്നു
text_fieldsചിത്ര
കുണ്ടറ: അര്‍ബുദ രോഗബാധിതയായ വീട്ടമ്മ തുടർചികിത്സക്കായി സഹായം തേടുന്നു. പെരിനാട് ചെറുമൂട് ഷീജ ഭവനില്‍ ചിത്രയാണ് (39) അര്‍ബുദം ബാധിച്ചതിനെതുടർന്ന് കിടപ്പിലായത്. ഭര്‍ത്താവ് ലോട്ടറി കച്ചവടം നടത്തിയും കൂലിപ്പണി ചെയ്തുമാണ് ചികിത്സക്കും കുടുംബത്തിന്റെ ചെലവുകള്‍ക്കുമായി വരുമാനം കണ്ടെത്തുന്നത്. അടിയന്തര ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിർദേശിച്ചിരിക്കുകയാണ്. ഇതിനായുള്ള ഭാരിച്ച തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ് നിര്‍ധന കുടുംബം.
കുടുംബത്തെ സഹായിക്കാന്‍ നന്മ മനസ്സുള്ളവര്‍ക്ക് ചിത്രയുടെ പേരില്‍ ഗ്രാമീണ്‍ ബാങ്ക് കുണ്ടറ ശാഖയില്‍ ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40574101056097, IFSC: KLGB0040574. ഫോണ്‍: 8590226318.

