മേൽമൂടി നിർമാണം പാതിവഴിയിൽ; തോട് അപകടക്കെണി
text_fieldsമേൽമൂടിയില്ലാത്ത തോടിന്
മുന്നിൽ നാട്ടുകാർ അപകട
മുന്നറിയിപ്പ് ബോർഡ്
സ്ഥാപിച്ചപ്പോൾ
കൊട്ടിയം: മേൽമൂടി നിർമാണം പാതിവഴിയിൽ നിർത്തിയ തോട് അപകടക്കെണിയായി. മയ്യനാട് പഞ്ചായത്തിൽ തോപ്പിൽ മുക്കിൽനിന്ന് ധവളക്കുഴി പണേവയലിലേക്കു പോകുന്ന തോടിനാണ് മേൽമൂടിയില്ലാത്തത്.
തോട് ആരംഭിക്കുന്ന ഭാഗത്ത് മേൽമൂടിയുണ്ടെങ്കിലും 100 മീറ്ററെത്തുമ്പോൾ മേൽമൂടിയില്ലാത്ത നിലയിലാണ്. രാത്രി സ്കൂട്ടറുകളും ഓട്ടോയും തോട്ടിൽ വീണ് അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. നൂറുകണക്കിന് വീടുകളുള്ള ഇവിടെ തോടിന് മേൽമൂടി സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

