കൊല്ലം -എറണാകുളം മെമ്മു: ശനിയാഴ്ചയും സർവീസ് നടത്തും
text_fieldsകൊല്ലം: കൊടിക്കുന്നിൽ സുരേഷ് എം.പി ഡൽഹിയിൽ റെയിൽവേ സഹമന്ത്രി വി. സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കൊല്ലം - എറണാകുളം മെമ്മു സർവീസ് മെച്ചപ്പെടുത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ ഉന്നയിച്ചു. കൊല്ലം - എറണാകുളം മെമ്മു ശനിയാഴ്ച കൂടെ സർവീസ് നടത്തുമെന്ന ഉറപ്പ് ലഭിച്ചതായി എം.പി അറിയിച്ചു.
കഴിഞ്ഞ ദിവസം അനുവദിച്ച മെമു നിലവിൽ തിങ്കൾ മുതൽ വെള്ളിവരെ അഞ്ചു ദിവസമാണ് സർവീസ് നടത്തുന്നത്. ശനിയാഴ്ച കൂടി സർവീസ് നടത്തണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് താൻ ഇക്കാര്യം പ്രധാന വിഷയമായി ഉന്നയിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.പുനലൂർ - എറണാകുളം മെമ്മു റേക്ക് റെയിൽവേ ബോർഡ് അനുവദിക്കുന്നതുവരെ, നിലവിലെ കൊല്ലം - എറണാകുളം മെമ്മു സർവീസ് പ്രത്യേക സർവീസായി തുടരുന്നതിന് തീരുമാനിച്ചു. മെമു ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ മെമ്മു ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്.

