കിഴക്കുംഭാഗത്ത് തടിമില്ലിൽ വൻ തീപിടിത്തം
text_fieldsചിതറ കിഴക്കുംഭാഗത്ത് തടിമില്ലിൽ ഉണ്ടായ തീപിടിത്തം
കടയ്ക്കൽ: ചിതറ കിഴക്കുംഭാഗത്ത് തടിമില്ലിൽ വൻ തീപിടിത്തം; 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ശനിയാഴ്ച വെളുപ്പിന് നാലോടെ കിഴക്കുംഭാഗത്ത് പ്രവർത്തിക്കുന്ന സഹിന്ദ് തടിമില്ലിനാണ് തീപിടിച്ചത്.
കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും തീയണക്കാൻ കഴിയാത്തതിനെ തുടർന്ന് വിതുര, പുനലൂർ, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഫയർഫോഴ്സ് യൂനിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്. തടിമില്ലിലെ ഉപകരണങ്ങളും തടികളും പൂർണമായി കത്തിനശിച്ചനിലയിലാണ്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചിതറ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തടിമിൽ പ്രവർത്തിച്ചിരുന്നത്.

