ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പ്രവർത്തനം തുടങ്ങി
text_fieldsചെമ്പകശ്ശേരി കടവിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി: നഗരസഭയിൽ ആരംഭിക്കുന്ന മൂന്ന് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ ആദ്യത്തേത് നഗരസഭ 20-ാം ഡിവിഷനിലെ ചെമ്പകശ്ശേരി കടവിൽ പ്രവർത്തനം തുടങ്ങി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ഡോ.പി. മീന അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബിന്ദു അനിൽ, വൈസ് ചെയർപേഴ്സൺ എ. സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷരായ എം. ശോഭന, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, എൽ. ശ്രീലത എന്നിവർ പങ്കെടുത്തു.
സാധാരണ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തുല്യമായ സേവനങ്ങളാണ് വെൽനസ് സെന്ററിൽനിന്ന് ലഭിക്കുക. എൻ.ആർ.എച്ച്.എമ്മിന്റെ സഹായത്തോടെയാണ് നഗരസഭയുടെ നേതൃത്വത്തിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ തുടങ്ങുന്നത്.

