നന്മയുള്ളവർ ഒത്തുചേർന്നാൽ ഈ കുടുംബം കണ്ണീർതുടക്കും
text_fieldsആഷിദ
കൊല്ലം: നട്ടെല്ലിന് കാൻസർ ബാധിച്ച വീട്ടമ്മ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. തട്ടാർകോണം, പേരൂർ തൃക്കോവിൽ വട്ടം, ഫാറൂഖ് മൻസിലിൽ ആഷിദ(42)യാണ് രണ്ടുവർഷമായി തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ചികിത്സയിലുള്ളത്.
ഇവിടത്തെ ഓങ്കോളജി വിഭാഗം ഡോ. ജോർജ് എബ്രഹാമിന്റെ ചികിത്സയിലാണ് ഇവർ. മജ്ജമാറ്റിവെക്കാനും തുടർ ചികിത്സക്കുമായി 12ലക്ഷത്തോളം രൂപ വേണ്ടിവരും. സർജറിക്കുമാത്രം ഏഴുലക്ഷമാകും. കൂലിപണിക്കാരനായ ഭർത്താവ് സിദ്ദീഖിനോ ബന്ധുക്കൾക്കോ ഇത്രയും വലിയ തുക കണ്ടെത്താനാവില്ല. വിദ്യാർഥികളായ മൂന്നു മക്കളാണ് ഇവർക്കുള്ളത്. സന്മനസ് ഉള്ളവരുടെ സഹായം തേടുകയാണ് ഈ കുടുംബം. സ്റ്റേറ്റ് ബാങ്ക് കരിക്കോട് ബ്രാഞ്ചിൽ ആഷിദയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67340079930. IFC SBIN0070870. ഗൂഗിൾ പേ നമ്പർ: 9746944075. ഫോൺ: 8547911761.

