Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവയവദാനത്തിന്റെ മറവിൽ സാമ്പത്തികതട്ടിപ്പ്: പ്രതികൾ പിടിയിൽ

text_fields
bookmark_border
arrest
cancel

കിളികൊല്ലൂർ: അവയവദാനത്തിന്റെ മറവിൽ സാമ്പത്തികതട്ടിപ്പ് നടത്തിയ പ്രതികൾ കിളികൊല്ലൂർ പൊലീസിന്റെ പിടിയിൽ. കല്ലുംതാഴം വലിയമാടം കളരികിഴക്കതിൽ വീട്ടിൽ ശ്രീജ (40), പട്ടത്താനം ലത്തീഫ് മൻസിലിൽ നിന്നും വടക്കേവിള ദർശന നഗർ 222ൽ വാടകക്ക് താമസിക്കുന്ന സുധീർ (31) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ രേഖകൾ നിർമിച്ച് നിയമവിരുദ്ധ അവയവദാന തട്ടിപ്പ് നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി പൊലീസ് കമീഷണർ ഹേമലതയുടെ നിർദേശപ്രകാരം കൊല്ലം സിറ്റി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

പ്രതികളുടെ നിർദേശപ്രകാരം സാമ്പത്തിക ലാഭത്തിന് വേണ്ടി അവയവം ദാനംചെയ്ത യുവാവിനേയും അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. ഈ കേസിലെ മുഖ്യപ്രതിയായ കാസർകോട് സ്വദേശി മുഹമ്മദ് നജീബിനെ സമാനമായ കുറ്റകൃത്യത്തിന് എർണാകുളം പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളുടെ ഏജന്റുമാരായി പ്രവർത്തിച്ചവരാണ് അറസ്റ്റിലായ ശ്രീജയും സുധീറും. കൊല്ലം എ.സി.പി രാജേഷ് റ്റി.ആറിന്റെയും കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ജയപ്രകാശിന്റെയും നേതൃത്വത്തിൽ എ.എസ്.ഐ ദിലീപ് രാജ്, എസ്.സി.പി.ഒമാരായ രാജഗോപാൽ, അംബു, സി.പി.ഒമാരായ ജീനാമോൾ, ബിനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Financial fraud under the guise of organ donation: Suspects arrested
Next Story