യുവാവിെൻറ കാല് തല്ലിയൊടിച്ച കേസിൽ ഒരാൾകൂടി പിടിയിൽ
text_fieldsഅജിത്ത്
ഇരവിപുരം: വാക്കുതർക്കത്തെ തുടർന്ന് യുവാവിെൻറ കാല് തല്ലിയൊടിച്ച കേസിൽ ഒരാൾകൂടി ഇരവിപുരം പൊലീസിെൻറ പിടിയിലായി. തൃക്കോവിൽവട്ടം വെട്ടിലത്താഴം ദിവ്യ പാക്കിങ് സെൻററിന് സമീപം വിളപ്പുറത്ത് കിഴക്കതിൽ അജിത്ത് (32) ആണ് അറസ്റ്റിലായത്. മുള്ളുവിള സ്വദേശിയായ ബൈജു നേരത്തേ പിടിയിലായിരുന്നു. ജൂൺ 29ന് കൂനമ്പായിക്കുളത്തുെവച്ച് വടക്കേവിള ന്യൂനഗർ ആശാരിയഴികം സബീനാ മൻസിലിൽ ഷാജിലിനെയാണ് (33) ഇവർ ആക്രമിച്ച് പരിക്കേൽപിച്ചത്. ഇയാൾ ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറ്ററിങ് നടത്തുന്ന ഷാജിൽ മാരുതി വാനിൽ മുള്ളുവിളയിലെ ഓഡിറ്റോറിയത്തിൽനിന്ന് പുറത്തേക്കിറങ്ങവെ വാനിലുണ്ടായിരുന്ന പാത്രങ്ങൾ കൂട്ടിമുട്ടി ശബ്ദമുണ്ടായതിനെ ചോദ്യം ചെയ്ത് പ്രതികൾ എത്തി. റോഡിൽവെച്ച് വാക്കുതർക്കമുണ്ടാകുകയും മാരുതി വാനിെൻറ ചില്ല് തകർക്കുകയും തുടർന്ന് ഇരുമ്പു കമ്പി കൊണ്ട് ഷാജിലിെൻറ കാലിൽ ആഞ്ഞടിക്കുകയായിരുന്നു.
ഒളിവിൽ കഴിയുകയായിരുന്ന അജിത്തിനെക്കുറിച്ച് ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദിന് ലഭിച്ച വിവരത്തെതുടർന്ന് സിറ്റി സൈബർ സെല്ലിെൻറ സഹായത്തോടെ ഇരവിപുരം എസ്.ഐമാരായ അനീഷ് എ.പി, ബിനോദ് കുമാർ, ദീപു, ജി.എസ്.ഐ ഷാജി, സി.പി.ഒ വിനുവിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

