യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
text_fieldsരാജേഷ്, ബിനു
ഇരവിപുരം: യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ ഇരവിപുരം പൊലീസ് പിടികൂടി. ഇരവിപുരം വഞ്ചിക്കോവിൽ കോട്ടയടി തെക്കതിൽ എസ്. രാജേഷ് (കൊച്ചുമോൻ -33), മുണ്ടയ്ക്കൽ കളീക്കൽ കടപ്പുറത്ത് ഇന്ദിര ഭവനത്തിൽ എൻ. ബിനു (എലിക്കുഞ്ഞ് -34) എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് വിൽപന സംബന്ധിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ചാണ് ആക്രമണം. കഴിഞ്ഞ ഒമ്പതിന് വൈകീട്ട് വലിയവിള സൂനാമി ഫ്ലാറ്റിന് സമീപം ജോസഫിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സുഹൃത്ത് ഷാനവാസിനെ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഷാനവാസിനെ ജില്ല ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജോസഫ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇരവിപുരം ഇൻസ്പെക്ടർ വി.വി അനിൽകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ പ്രകാശ്, അനുരൂപ, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

